സിപിഎമ്മില്‍ എന്തെല്ലാം തെറ്റായ പ്രവണതയുണ്ടോ അത്തരം പ്രവണതയെ മുഴുവന്‍ പാര്‍ട്ടി ഫലപ്രദമായി പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കളയെല്ലാം പുറത്തേക്ക് നീക്കും. ആര്‍ക്കെങ്കിലും രോഗം പിടിപെട്ടിട്ടുണ്ടെങ്കില്‍ രോഗത്തിന് ആവശ്യമായ ചികിത്സയും നടത്തും. രണ്ടു കാര്യവും ചെയ്യാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനിച്ചതെന്നും അദേഹം പറഞ്ഞു. പി കെ ശശി നടത്തിയ പാര്‍ട്ടിഫണ്ട് തിരിമറിയുടെ രേഖകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം.
ദൂരദര്‍ശനും ആകാശവാണിയ്ക്കും വാര്‍ത്തകള്‍ നല്‍കാന്‍ ഹിന്ദുസ്ഥാന്‍ സമാചാറിനെ ചുമതലപ്പെടുത്തിയ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണ്. ജന മനസുകളിലേക്ക് വര്‍ഗീയ വിഷം കുത്തിനിറയ്ക്കാനുള്ള മോദി സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ തീരുമാനം. മതനിരപേക്ഷ ജനാധിപത്യ വാദികള്‍ ഈ നീക്കത്തെ പ്രതിരോധിക്കാന്‍ മുന്നോട്ട്‌വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ മദ്യം ഉപയോഗിക്കരുതെന്ന പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കിയത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനല്ലേയെന്നും കോണ്‍ഗ്രസ് വിശദീകരിക്കണം. എന്ത് സഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യം കഴിക്കുന്നതില്‍ കുഴപ്പമില്ലെന്ന നിഗമനത്തില്‍ കോണ്‍ഗ്രസ് എത്തിയതെന്നും ആരെ സഹായിക്കാനാണ് ഈ തീരുമാനമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു.
നെഹ്‌റു വിഭാവനം ചെയ്ത ആശയങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്നാണ് പ്ലീനറി സമ്മേളനം വ്യക്തമാക്കുന്നത്. ആര്‍.എസ്.എസുമായി പോലും സന്ധിചെയ്ത വ്യക്തിയാണ് നെഹ്‌റുവെന്ന് അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനും പാര്‍ട്ടി നേതൃത്വവും ഈ തീരുമാനത്തോട് യോജിക്കുന്നുണ്ടോയെന്നും അദേഹം ചോദിച്ചു. ജനകീയ പ്രതിരോധ ജാഥയിലേക്ക് പ്രവര്‍ത്തകരെയെത്തിക്കാന്‍ സ്‌കൂള്‍ ബസ് ഉപയോഗിച്ചതില്‍ നിയമ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ അന്വേഷിക്കട്ടെയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അമ്പലകമ്മിറ്റികളില്‍ വിശ്വാസികള്‍ മതിയെന്നും രാഷ്ട്രീയ നേതാക്കള്‍ വേണ്ടെന്നുമുള്ള കോടതി വിധിയോട് സിപിഎമ്മിനും അനുകൂല നിലപാടാണ്. ഈ സാഹചര്യത്തില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന കമ്മിറ്റിയുടെ നേതൃസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി തുടരുന്നതിനെ അംഗീകരിക്കാനാവില്ലെന്നും അദേഹം പറഞ്ഞു. സമ്‌സതയിലെ ആഭ്യന്തര വിഷയങ്ങളില്‍ സിപിഎം ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും സമസ്തയുടെ പ്രശ്‌നങ്ങള്‍ സമസ്ത തന്നെ പരിഹരിക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും അദേഹം പറഞ്ഞു.
English Summary;Party will effectively counter all wrong trends: MV Govindan
You may also like this video

