കെ മുരളീധരനെ കുരുതി കൊടുത്തവര്‍ രാജിവെയ്ക്കുക എന്ന് ആവശ്യപ്പെട്ട് തൃശൂര്‍ ഡിസിസി ഓഫീസിന് മുമ്പില്‍ ഒറ്റയാള്‍ പ്രതിഷേധം. നാട്ടിക സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇസ്മായില്‍ അറയ്ക്കലാണ് പ്രതിഷേധിക്കുന്നത്.
പ്ലക്കാര്‍ഡുമായാണ് പ്രതിഷേധം.കെ മുരളീധരനെ കുരുതി കൊടുത്ത ടി എന്‍ പ്രതാപനും ജോസ് വള്ളൂരും രാജിവെക്കണം. ടി എന്‍ പ്രതാപനെ കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണം. ജോസ് വള്ളൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണം തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.
English Summary:
Party worker with one-man demonstration in front of DCC office for K Muralidharan
You may also like this video: