പരുമല ആശുപത്രിയില്‍ നഴ്‌സ് വേഷത്തിലെത്തി പ്രസവിച്ച് കിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ദുരൂഹതകളുള്ള കേസ് എന്നതു പരിഗണിച്ചാണ് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്.
അതേസമയം പരുമല വധശ്രമ കേസിൽ നിലവിൽ പ്രതി അനുഷ മാത്രമാണെന്നും സ്നേഹയുടെ ഭർത്താവിനെതിരെ നിലവിൽ തെളിവില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. പ്രസവിച്ചു കിടന്ന മകളെ നഴ്‌സിന്റെ വേഷത്തില്‍ എത്തിയ പ്രതി മൂന്ന് തവണ കുത്തിവയ്ക്കാന്‍ ശ്രമിച്ചതായി സ്‌നേഹയുടെ അച്ഛന്‍ സുരേഷ് പറഞ്ഞു.
English Summary: parumala murder attempt women commission files case
You may also like this video

