Site iconSite icon Janayugom Online

ഷോട്ട്പുട്ടിൽ പാർവണയുടെ സ്വർണ പുഞ്ചിരി

ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ സ്വർണം നേടി പാർവണ ജിതേഷ്. കാസർകോട് ചെറുവത്തൂർ സ്വദേശിനിയായ പാർവണ കോച്ച് കെ സി ഗിരീഷിന്റെ ശിക്ഷണത്തിലാണ് മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ നാല് സ്കൂൾ മീറ്റുകളിലും സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി ഡിസ്കസ് ത്രോ ഷോട്ട്പുട്ട് എന്നീ ഇനങ്ങളിൽ പാർവണ സ്വർണം നേടിയിരുന്നു. 

ഷോട്ട്പുട്ടിൽ സ്വർണം നേടുന്നത് മൂന്നാം തവണയാണ്. കുട്ടമത്ത് ജിഎച്ച്എസ്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ പാർവണ 12 വയസു മുതലാണ് കായികരംഗത്ത് സജീവമാകുന്നത്. കാസർകോട് ചെറുവത്തൂർ സ്വദേശികളായ ജിതേഷ് കുമാർ‑ബിന്ദു ദമ്പതികളുടെ മൂത്ത മകളാണ് പാർവണ. പാർവണയ്ക്ക് അനുജത്തിയുമുണ്ട്. ഇത്തവണ 12.85 മീറ്റർ ദൂരമാണ് പാർവണ എറിഞ്ഞിട്ടത്. 13.86 മീറ്ററാണ് ഇതുവരെ നേടിയ മികച്ച ദൂരം. 

Exit mobile version