റഷ്യയിൽ വിനോദസഞ്ചാരം കഴിഞ്ഞെത്തിയ കോട്ടയം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽ പോകുവാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ റഷ്യ റിസ്ക് രാജ്യം ആണോ എന്ന ആശയക്കുഴപ്പം നിലനിൽക്കുന്നത് നടപടികൾ വൈകിപ്പിക്കുന്നുണ്ട്. റഷ്യയിൽ വിനോദസഞ്ചാരം കഴിഞ്ഞ് കൊച്ചിയിൽ വിമാനമിറങ്ങിയ 30 അംഗ സംഘത്തെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഇതിൽ ഡിസംബർ രണ്ടിന് സാമ്പിളെടുത്ത കോട്ടയം സ്വദേശിക്കാണ് കോവിഡ് പോസിറ്റീവായത്. കൂടെയുള്ളവരെ ഇന്ന് പരിശോധനയ്ക്ക വിധേയരാക്കും. ഇവരെ എറണാകുളത്ത് തന്നെ താമസിപ്പിക്കും. കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ സാമ്പിളുകൾ ഒമിക്രോൺ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരുന്ന മുറയ്ക്ക് മറ്റുള്ളവരുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
english summary; passenger from Russia got positive to covid19
you may also like this video;