Site iconSite icon Janayugom Online

ന്യൂയോർക്ക്-ഡൽഹി വിമാനത്തിലെ യാത്രക്കാരൻ സഹയാത്രികനുമേല്‍ മൂത്രമൊഴിച്ചു

peepee

ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ സഹയാത്രികന്റെ മേൽ യാത്രക്കാരന്‍ മൂത്രമൊഴിച്ചു. ഇന്ത്യക്കാരനാണ് സഹയാത്രികനുമേല്‍ മൂത്രമൊഴിച്ചതെന്നാണ് വിവരം. വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറക്കിയ ശേഷം ഇയാളെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

എയർലൈനിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് വ്യോമയാന നിരീക്ഷകൻ ഉചിതമായ നടപടി സ്വീകരിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തര നടപടിക്രമം അനുസരിച്ച് വിഷയം കൂടുതൽ അന്വേഷിക്കുമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. 

Eng­lish Sum­ma­ry: Pas­sen­ger on New York-Del­hi flight uri­nates on fel­low passenger

You may also like this video

Exit mobile version