Site iconSite icon Janayugom Online

വിവാദങ്ങളൊഴിയാതെ വിമാനയാത്ര: ഡല്‍ഹി വിമാനത്താവളത്തില്‍ പരസ്യമായി മൂത്രമൊഴിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

Delhi airportDelhi airport

ഡല്‍ഹി വിമാനത്താവളത്തില്‍ പരസ്യമായി മൂത്രമൊഴിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നിലാണ് യാത്രക്കാരന്‍ പരസ്യമായി മൂത്രമൊഴിച്ചത്. ജനുവരി എട്ടിനായിരുന്നു സംഭവം.
ബിഹാര്‍ സ്വദേശിയായ ജൗഹര്‍ അലി ഖാന്‍ എന്ന യാത്രക്കാരനാണ് മറ്റ് യാത്രക്കാരുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും ഡിപ്പാര്‍ച്ചര്‍ ഗേറ്റില്‍ മൂത്രമൊഴിക്കുകയും ചെയ്തത്. ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 

ഡല്‍ഹിയില്‍ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്കുള്ള വിമാനത്തിലാണ് ഇയാള്‍ പുറപ്പെടേണ്ടിയിരുന്നത്. മദ്യപിച്ചതായി സംശയിക്കുന്ന യാത്രക്കാരന്‍ മറ്റ് യാത്രക്കാരെ അസഭ്യം പറഞ്ഞതായും പൊലീസ് പറഞ്ഞു. സിഐഎസ്‌എഫിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐജിഐ എയര്‍പോര്‍ട്ട് പൊലീസ് ഐപിസി 294, 510 വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 

എയര്‍ ഇന്ത്യാ വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച കേസില്‍ മുംബൈ വ്യവസായിയായ ശങ്കര്‍ മിശ്രയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ സംഭവം.

Eng­lish Sum­ma­ry; Pas­sen­ger who uri­nat­ed pub­licly at Del­hi air­port arrested

You may also like this video

Exit mobile version