ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ജനൽ വഴി മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാര്‍ പിടികൂടി പൊലീസിനെ ഏല്പിച്ചു. ബിഹാറിലെ ബെഗുസറയിലെ സംഭവം. മൊബൈൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയില്‍ യാത്രക്കാർ ഇയാളുടെ കൈപിടിച്ചു വയ്ക്കുകയായിരുന്നു. 15 കിലോമീറ്ററോളം ട്രെയിനില്‍ തൂങ്ങിക്കിടന്ന ശേഷമാണ് പ്രതിയെ പൊലീസിന് ഏല്പിച്ചത്.
റെയിൽവേ പാളങ്ങളിൽ പതിയിരുന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിൽ നിന്നും സാഹസികമായി മൊബൈൽ മോഷ്ടിക്കുന്ന സ്‌പൈഡർമാൻ മോഷ്ടക്കൾ ബിഹാറിലെ ബെഗുസറയിൽ പ്രസിദ്ധരാണ്. സമാനമായി മോഷണം നടത്തിയ യുവാവാണ് പിടിയിലായത്. ഇതിന്റെ ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
Bad day for this thief.
He was trying to snatch mobile but caught in the hands of The Family man 🤣😂 in Samastipur-Katihar Passenger Train
Later he was handed over to Police#Begusarai #Bihar #ViralVideo pic.twitter.com/myS1CY7tXK— Dhiren Patel (@DhirenP66827872) September 15, 2022
English Summary: Passengers hang mobile phone thief out through window on moving train
You may also like this video