Site icon Janayugom Online

സ്വകാര്യ ബസിന് മുകളില്‍ യാത്രക്കാരെ കയറ്റി സര്‍വ്വീസ് നടത്തിയ സംഭവം; നാലു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

കഴിഞ്ഞ ‍ഞായറാഴ്ച നെന്മാറ‑വല്ലങ്ങി വേലയ്ക്ക് എത്തി മടങ്ങിയ യാത്രക്കാരെ ബസിന് മുകളില്‍ ഇരുത്തി അപകടകരമായി വാഹനം ഓടിച്ച രണ്ട് വാഹനങ്ങളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്പെന്‍ഷന്‍. പാലക്കാട് ‑നെന്മാറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എസ്ആർടി, കിങ്സ് ഓഫ് കൊല്ലങ്കോട് എന്നീ ബസുകളിലെ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്.
നെന്മാറ- വല്ലങ്ങി വേല കാണാനെത്തി മടങ്ങിയവര്‍ ബസിന് മുകളില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. അപകടകരമായ രീതിയില്‍ യാത്രക്കാരെ ബസിന്റെ മുകളിലിരുത്തി കൊണ്ടുപോയത് ഗുരുതര വീഴ്ചയായി കണ്ടാണ് നടപടി.

യാത്രക്കാരെ മുകളില്‍ കയറ്റിയ രണ്ടു ബസുകളുടെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി. മൂന്നു മാസത്തേക്കാണ് സസ്പെന്‍ഷന്‍. ഇന്നു രാവിലെ നാലുപേരോടും പാലക്കാട് ആര്‍ടിഒ മുന്‍പാകെ ഹാജരാകണമെന്നും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് വിശദീകരണം തേടിയ ശേഷമാണ് നടപടി. ബസിനുള്ളില്‍ തിരക്കേറിയതോടെയാണ് ഒരു സംഘം ബസിനു മുകളിലെ കാരിയറില്‍ സീറ്റുറപ്പിച്ചതെന്നും വിവരമറിഞ്ഞ കണ്ടക്ടര്‍ ബസിന് മുകളില്‍ കയറി ടിക്കറ്റും നല്‍കുന്നതും കണ്ടക്ടര്‍ മുകളില്‍ നിന്നു ടിക്കറ്റ് നല്‍കുന്നതിനിടെ ബസ് മുന്നോട്ടു നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇതേ തുടര്‍ന്നാണ് നാലുപേരെയും സസ്പെന്‍ഡു ചെയ്തത്.

Eng­lish Summary:passengers on top of a pri­vate bus; Sus­pen­sion for four employees
You may also like this video

Exit mobile version