Site iconSite icon Janayugom Online

പടന്നക്കാട് നെഹ്റു കോളേജിന് മുന്നിൽ വന്മതിലായി ദേശീയപാത; ഫൂട് ഓവർ ബ്രിഡ്ജ് വേണമെന്ന് പിടിഎ

പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിന് മുന്നിൽ വന്മതിൽ തീർത്ത് ദേശീയപാത വികസനം. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കാഞ്ഞങ്ങാട് ഭാഗത്തു നിന്ന് കോളേജിലേക്ക് എത്തുന്ന വിദ്യാർത്ഥികൾ കോളേജ്‌ സ്‌റ്റോപ്പിൽ ബസ് ഇറങ്ങി ഒരു കിലോമീറ്ററോളം നടന്നാലേ കോളേജിലേക്ക് എത്താനാകൂ എന്ന സ്ഥിതിയാണിവിടെ. ഈ ദുരവസ്ഥ പരിഹരിക്കാൻ കോളേജിന് മുന്നിൽ ഫുട് ഓവർബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. കോളേജ് പി ടി എ ജനറൽ ബോഡി യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. യോഗത്തിൽ പ്രിൻസിപ്പൽ ഡോ.കെ വി മുരളി അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് വി വി തുളസി സംസാരിച്ചു. ഡോ.കെ ലിജി സ്വാഗതവും ഡോ.നന്ദകുമാർ കോറോത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികൾ : ഡോ.കെ വി മുരളി (പ്രസിഡന്റ്), വി വി തുളസി (വൈസ് പ്രസിഡന്റ്), ഡോ.കെ വി വിനീഷ് കുമാർ (സെക്രട്ടറി), ഡോ.കെ എം ആതിര (ട്രഷറർ).

Exit mobile version