Site iconSite icon Janayugom Online

ബ്രിജ് ഭൂഷണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്ന് പതജ്ഞലി സ്ഥാപകന്‍ രാംദേവ്

ദേശീയ ഗുസ്തി ഫെഡറേഷന്‍ ചെയര്‍മാന്‍ ബ്രിജ് ഭൂഷണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്ന് പതജ്ഞലി സ്ഥാപകന്‍ രാംദേവ്. ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് രാംദേവിന്‍റെ പ്രതികരണം. പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടി അടക്കമുള്ള വനിതാ താരങ്ങളാണ് ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ലൈംഗികാതിക്രമ ആരോപണമുയര്‍ത്തിയിരിക്കുന്നത്

രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിവിരിൽ സംസാരിക്കവെയാണ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി രാംദേവ് രംഗത്തുവന്നത്. ഇത്തരം ആളുകളെ ഉടൻ അറസ്റ്റ് ചെയ്ത് തടവറയിലാക്കണം. അയാൾ അമ്മമാർക്കും സഹോദരിമാർക്കും പെണ്മക്കൾക്കുമെതിരെ എന്നും അപവാദ പ്രചരണം നടത്തുന്നു. ഇത് അങ്ങേയറ്റം അപലപനീയമായ പൈശാചിക പ്രവൃത്തിയാണ്. എനിക്ക് പറയാനേ കഴിയൂ. അയാളെ ജയിലിക്കാനാവില്ല. രാംദേവ് പറഞ്ഞു.

ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റ അറസ്റ്റ് ആവശ്യപ്പെട്ട് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തിൽ ചേരുന്ന വനിതാ മഹാ പഞ്ചായത്തിൽ ഗുസ്തി താരങ്ങൾ വനിതാ ജനപ്രതിനിധികളുടെ പിന്തുണ തേടി. രാജ്യത്തെ മുഴുവൻ അമ്മമാരും സഹോദരിമാരും മഹാപാഞ്ചായത്തിൽ പങ്കെടുക്കണമെന്ന് താരങ്ങൾ അഭ്യർത്ഥിച്ചു. പിന്തുണക്കുന്നവർ 11 മണിക്ക് ജന്തർ മന്ദറിൽ എത്തണമെന്നാണ് താരങ്ങളുടെ ആഹ്വാനം.

സമാധാനപരമായി പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും ടിയർ ഗ്യാസ്, ലാത്തി ചാർജ് എന്നിവർ ഉണ്ടായാലും അഹിംസാ മാർഗത്തിൽ പ്രതിഷേധിക്കുമെന്നും താരങ്ങൾ അറിയിച്ചു.അറസ്റ്റ് വരിക്കാനും തയ്യാറെന്ന് താരങ്ങൾ വ്യക്തമാക്കി.അതേ സമയം മാർച്ചിന് ഇത് വരെ പൊലീസ് അനുമതി നൽകിയിട്ടില്ല. വനിതാ മഹാ പഞ്ചായത്തിനു പിന്തുണയുമായി ഡൽഹി അതിർത്തികളിൽ ഖാപ്പ് പഞ്ചായത്തുകൾ ചേരുമെന്നും സമരസമിതി പ്രഖ്യാപിച്ചു.

Eng­lish Summary:
Patha­j­nali founder Ramdev wants to arrest Brij Bhushan Singh

You may also like this video:

Exit mobile version