എസ്ബിഐ തിരുവനന്തപുരം ശാസ്‌തമംഗലം ജനറൽ ഇൻഷുറൻസ് മാനേജർ 33.35 ലക്ഷം രൂപ നല്‍കാന്‍ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്. വടശ്ശേരിക്കര ക്വാളിറ്റി സൂപ്പർ ബസാർ ഉടമ എതിർകക്ഷി എസ്ബിഐ ജനറൽ ഇൻഷുറൻസ് മാനേജർക്കെതിരെ ഫയൽ ചെയ്ത ഹർജിയിലാണ് ഈ വിധിയുണ്ടായത്. വടശ്ശേരിക്കരയിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റ് ഒന്നരക്കോടി രൂപയ്ക്ക് എതിർകക്ഷി സ്ഥാപനത്തിൽ ഇൻഷ്വർ ചെയ്തിട്ടുണ്ട്. 2018 ലെ വെള്ളപ്പൊക്കത്തിൽ സ്ഥാപനവും കടയിൽ ഉണ്ടായിരുന്ന മുഴുവൻ സാധനങ്ങളും നഷ്ടപ്പെട്ടു. 32,25,000 രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായിട്ടാണ് വാദിയുടെ കണക്ക്.
ഹർജിഫയലിൽ സ്വീകരിച്ച കമ്മീഷൻ ഇരുകക്ഷികൾക്കും നോട്ടീസ് അയക്കുകയും അഭിഭാഷകർ മുഖാന്തരം ഇരുകക്ഷികളും ഹാജരായിട്ടുള്ളതുമാണ്. വാദിയേയും എതിർകക്ഷിയേയും കമ്മീഷൻ വിസ്‌തരിക്കുകയും അവർ ഹാജരാക്കിയ 18 ഡോക്യുമെന്റുകൾ പരിശോധിക്കുകയും ചെയ്തു. സർവ്വേ റിപ്പോർട്ടിൻ്റേയും മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിൽ ഹർജിയിൽ പറയുന്ന നഷ്ടം ശരിയാണെന്ന് കമ്മീഷന് ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ കടയിലേ സാധനങ്ങൾ നഷ്‌ടപ്പെട്ട വകയിൽ 32,25,000 രൂപയും നഷ്ടപരിഹാരമായി 1,00,000 രൂപയും 10,000 രൂപാ കോടതി ചിലവും ചേർത്ത് 33,35,000 രൂപ ഇൻഷുറൻസ് കമ്പനി ഹർജികക്ഷിക്ക് നൽകാൻ വിധി പ്രസ്‌താവിക്കുകയാണുണ്ടായത്. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.
English Summary: Pathanamthitta Consumer Disputes Redressal Commission asks SBI Thiruvananthapuram to pay Rs 33.35 lakh to trader in Pathanamthitta
You may also like this video