പത്തനംതിട്ട ജില്ലാ കലക്ടർ പ്രേം കൃഷ്ണൻ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. കലക്ടർ പ്രേം കൃഷ്ണൻ, ഡ്രൈവർ കുഞ്ഞുമോൻ, ഗൺമാൻ മനോജ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.ഔദ്യോഗിക പരിപാടി കഴിഞ്ഞ് പത്തനംതിട്ടയിലേക്ക് തിരികെ വരുമ്പോൾ കോന്നി ഐസിഐസിഐ ബാങ്കിന് സമീപമായിരുന്നു അപകടം. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നു. ഉടൻ തന്നെ കാറിലുണ്ടായിരുന്ന എല്ലാവരെയും ആശുപത്രിയിലെത്തിച്ചു. അഞ്ച് പേർ കാറിലുണ്ടായിരുന്നതായാണ് വിവരം.
പത്തനംതിട്ട ജില്ലാ കലക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്

