പത്തനംതിട്ടയില്‍ കഞ്ചാവുമായി വീട്ടമ്മ അറസ്റ്റില്‍. അടൂര്‍ ഏനാദിമംഗലം മാരൂര്‍ വടക്കേ ചരുവിള വീട്ടില്‍ ബാഹുലേയന്റെ ഭാര്യ സുജാതയാണ് അറസ്റ്റിലായത്. ഇവര്‍ മടിക്കുത്തില്‍ ഒളിപ്പിച്ച നിലയിലും കൈയിലുമായി 250 ഗ്രാം കഞ്ചാവ് കടത്തിയത്.
പത്തനാപുരത്തു നിന്ന് ഓട്ടോറിക്ഷയിൽ ശാങ്കൂരിലേക്കു വരുന്നതിനിടെയാണ് ഇവർ പിടിയിലായത്. കഞ്ചാവ് ചില്ലറ വിൽപനയ്ക്കായി കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. അതേസമയം കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.
സുജാതയുടെ മക്കളായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറയുന്നു. സൂര്യലാൽ അനധികൃത കഞ്ചാവു വിൽപന, വധശ്രമം തുടങ്ങിയ പത്തിലധികം കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പാ നിയമ പ്രകാരം നാടു കടത്തപ്പെട്ടിരുന്നു. രണ്ടാമത്തെ മകൻ ചന്ദ്രലാൽ വധശ്രമ കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഇയാൾ പെൺകുട്ടിയെ ആക്രമിച്ച കേസിൽ കുറച്ചു ദിവസം മുൻപാണ് ജയിൽ മോചിതനായത്.
English Summary:Pathanamthitta housewife caught trying to smuggle ganja
You may also like this video
