പത്തനംതിട്ട പെരുനാട് ആട്ടിന്‍ കുട്ടികളെ അജ്ഞാതജീവി ആക്രമിച്ച് കൊന്നു. കൃഷ്ണ ഭവനില്‍ ശ്യാമളയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ട് ആട്ടിന്‍ കുട്ടികളെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ആട്ടിന്‍ കുട്ടികളെ ഇന്ന് രാവിലെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. പുലിയാണ് ആക്രമിച്ചതെന്ന് ആദ്യം കരുതിയെങ്കിലും ജീവിയെ കണ്ടെത്താൻ കൂടുതൽ പരിശോധന വേണമെന്ന് സ്ഥലം സന്ദർശിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
പത്തനംതിട്ട പെരുനാട് ആട്ടിന്‍കുട്ടികളെ അജ്ഞാത ജീവി കടിച്ചുകൊന്നു

