പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ഇറങ്ങിയ കടുവ കെണിയിൽ വീണു. ഇന്ന് രാവിലെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. നിരവധി വളർത്തു മൃഗങ്ങളെ കടുവ പിടികൂടിയ കടുവ നാട്ടുകാരിൽ ഭീതി സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. ഇന്നലെ രാവിലെയാണ് കടുവ ഇറങ്ങിയ വിവരം നാട്ടുകാർ അറിഞ്ഞത്. കടുവ ഒരാടിനെ പിടികൂടുകയും ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും വ്യാപക തെരച്ചിൽ നടത്തിയിരുന്നു. എന്നിട്ടും കണ്ടെത്താനാകാത്തതിനെ തുടർന്നാണ് കൂട് സ്ഥാപിച്ചത്.
പത്തനംതിട്ട വടശ്ശേരിക്കരയിലെ കടുവ കെണിയിൽ വീണു

