Site icon Janayugom Online

ആശുപത്രി കെട്ടിടത്തിന്റെ ഏഴാമത്തെ നിലയില്‍ നിന്ന് താഴേയ്ക്കുവീണ രോഗി ഗുരുതരാവസ്ഥയില്‍

man fells

പശ്ചിമബംഗാളില്‍ ആശുപത്രി കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നും രോഗി താഴേയ്ക്ക് വീണു. കൊല്‍ക്കത്തയിലെ മുള്ളിക്ബസാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുജിത് അധികാരി എന്നയാളാണ് കെട്ടിടത്തിന്റെ ഏഴാം നിലയുടെ വക്കിലിരിക്കവെ താഴേയ്ക്ക് വീണത്. അപകടത്തില്‍ ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് മണിക്കൂറോളം ഇയാള്‍ ഇവിടെയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മുറിയില്‍ ചികിത്സയിലിരുന്ന സുജിത് ജനലിലൂടെയാണ് പുറത്ത് കടന്നത്. തുടര്‍ന്ന് കെട്ടിടത്തിന്റെ അറ്റത്ത് ഇരിപ്പുറപ്പിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട കൂട്ടിരിപ്പുകാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പൊലീസും അഗ്നിസംരക്ഷണ സേനയുമടങ്ങുന്ന സംഘം സ്ഥലത്തെത്തിയിരുന്നു. രക്ഷിക്കാനെത്തിയപ്പോഴേയ്ക്കും ഇയാള്‍ നിലം പതിക്കുകയും ചെയ്തു. സുജിത്തിന് സാരമായി പരിക്കേറ്റതായും ചികിത്സ തുടരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Patient in crit­i­cal con­di­tion after falling from sev­enth floor of hos­pi­tal building

You may like this video also

Exit mobile version