Site iconSite icon Janayugom Online

യുപി ആശുപത്രിയില്‍ രോഗിക്ക് മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ചികിത്സ

ഉത്തര്‍പ്രദേശില്‍ മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ രോഗിയെ പരിശോധിക്കുന്ന ഡോക്ടറുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ആശുപത്രിയില്‍ പവര്‍കട്ട് ഉണ്ടായതോടെ ഡോക്ടര്‍മാര്‍ മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ രോഗിയെ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.ഒരു മണിക്കൂറോളം രോഗികള്‍ക്ക് മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് ആശുപത്രിയില്‍ ചികിത്സ നല്‍കിയിരുന്നത് എന്ന് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്‌ട്രെക്ചറില്‍ രോഗിയെ ആശുപത്രിയിലെത്തിച്ച് ശേഷം ഒരാള്‍ ടോര്‍ച്ച് ലൈറ്റ് കാണിച്ചുകൊടുക്കുന്നതും കാണാം. ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയിലാണ് സംഭവം.

ജനറേറ്റര്‍ ഉണ്ടായിട്ടും ബാറ്ററികള്‍ ലഭിക്കാന്‍ സമയമെടുത്തതാണ് ആശുപത്രിയില്‍ വൈദ്യുതി ലഭിക്കാതിരിക്കാന്‍ കാരണമായതെന്നാണ് ഓര്‍ത്തോപീഡിക് സര്‍ജനും ചീഫ് ഇന്‍ ചാര്‍ജുമായ ഡോ.ആര്‍ ഡി റാം പറയുന്നത്. ജനറേറ്ററില്‍ ബാറ്ററി ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍, ബാറ്ററികള്‍ മോഷണം പോകാന്‍ എപ്പോഴും സാധ്യതയുണ്ട്. അതിനാല്‍ മാറ്റിവെക്കുന്നതാണ്. അതേസമയം ഉത്തര്‍പ്രദേശ് വികസനത്തിന്റെ പാതയിലാണെന്നുംപല രീതിയിലും വികസിച്ചുവെന്നും നിരന്തരം യോഗി ആദിത്യനാഥ് അവകാശവാദമുന്നയിക്കുന്നതാണ്. 

Eng­lish Summary:Patient treat­ed in UP hos­pi­tal by light of mobile torch
You may also like this video

Exit mobile version