Site iconSite icon Janayugom Online

മോദി പരാമര്‍ശത്തില്‍ പട്‌ന കോടതി സമന്‍സ്; ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ ഗാന്ധി

മോദി പരാമര്‍ശത്തില്‍ പട്‌ന കോടതി സമന്‍സിനെതിരെ പട്‌ന ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തനിക്കെതിരെ പട്‌ന കോടതി പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. 2019ല്‍ രാഹുല്‍ ഗാന്ധി കോലാറില്‍ നടത്തിയ പ്രംസഗത്തിനെതിരെ ബിജെപി നോതാവ് സുശീല്‍ കുമാര്‍ മോദിയാണ് കോടതിയെ സമീപിച്ചത്. സൂറത്ത് കോടതിയിലെ നടപടികള്‍ നേരിടുന്നതിനിടെയായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെ സുശീല്‍ കുമാര്‍ മോദി കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മാര്‍ച്ച് 31 നാണ് കോടതി ഹര്‍ജി പരിഗണിച്ചത്. രാഹുല്‍ ഗാന്ധിയോട് ഏപ്രില്‍ പന്ത്രണ്ടിന് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പറഞ്ഞ തീയതിയില്‍ രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഏപ്രില്‍ 25 ന് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിനിടെയാണ് രാഹുല്‍ ഗാന്ധി പട്‌ന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Eng­lish Summary;Patna court sum­mons on Modi ref­er­ence; Rahul Gand­hi approached the High Court

You may also like this video

Exit mobile version