Site icon Janayugom Online

എല്ലാ ജഡ്ജിമാര്‍ക്കും ആപ്പിള്‍ ഐ ഫോണ്‍ 13 പ്രോ നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ച് പാറ്റ്‌ന ഹൈക്കോടതി

പാറ്റ്‌ന ഹൈക്കോടതി എല്ലാ ജഡ്ജിമാര്‍ക്കും ആപ്പിള്‍ ഐ ഫോണ്‍ 13 പ്രോ നല്‍കുന്നതിന് വിതരണക്കാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഐ ഫോണ്‍ 13 പ്രോയ്ക്ക് ജിഎസ്ടിയും മറ്റ് നിരക്കുകളും ഉള്‍പ്പെടെ എത്ര വിലവരുമെന്ന് രേഖപ്പെടുത്തണമെന്നാണ് അംഗീകൃത ഡീലര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പാറ്റ്‌ന ഹൈക്കോടതിയില്‍ പുതിയതായി നിയമിച്ച ഒന്‍പത് ജഡ്ജിമാര്‍ ഉള്‍പ്പെടെ 53 ജഡ്ജിമാരാണുള്ളത്. ജഡ്ജിമാര്‍ക്കായി 256 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഫോണുകളാണ് കോടതി വാങ്ങുന്നത്. പാറ്റ്‌ന ആസ്ഥാനമായുള്ള ഡീലര്‍മാര്‍ ഒരാഴ്ചയ്ക്കുള്ളിലാണ് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ടത്.

ബില്ലിന്റെ ഡ്യൂപ്ലിക്കേറ്റ് കോപ്പി നല്‍കിയതിന് ശേഷമാകും പണം നല്‍കുകയെന്നും കോടതി പറഞ്ഞു. വാറന്റി കാലാവധിക്കുള്ളില്‍ ഫോണിന് കേടുപാടുകള്‍ സംഭവിച്ചാല്‍ സൗജന്യമായി അത് പരിഹരിക്കണമെന്നും കോടതി അറിയിച്ചു.

Eng­lish sum­ma­ry; Pat­na High Court has invit­ed ten­ders for award­ing Apple iPhone 13 Pro to all judges

You may also like this video;

Exit mobile version