Site iconSite icon Janayugom Online

പട്ടം എസ് യു ടി ആശുപത്രിയില്‍ ദേശീയ കാന്‍സര്‍ ബോധവല്‍ക്കരണ ദിനം സ്വസ്തി ഫൗണ്ടേഷനുമായി ചേര്‍ന്ന് ആചരിച്ചു

എസ് യു ടി ആശുപത്രി ‘കാന്‍സര്‍ സേഫ് കേരള’ പ്രോജക്ടിന്റെ ഭാഗമായി ദേശീയ കാന്‍സര്‍ അവബോധ ദിനം ആചരിച്ചു. അര്‍ബുദത്തെ നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെ കേന്ദ്രീകരിച്ചുള്ള ‘ജീവതാളം’ എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കാന്‍സര്‍ ബോധവല്‍ക്കരണത്തില്‍ ആശുപത്രിയുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടി ആശുപത്രിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി പരിപാടി ഉദ്ഘാടനം ചെയ്തു.

‘Emerg­ing Trends in Ear­ly Can­cer Detec­tion’ എന്ന വിഷയത്തില്‍ ഡോ. രാജശേഖരന്‍ നായര്‍ വി (മെഡിക്കല്‍ സൂപ്രണ്ട്), ഡോ. ജയപ്രകാശ് (മെഡിക്കല്‍ ഓങ്കോളജി), ഡോ. ശ്രീകല (ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി), ഡോ. ജയശ്രീ കാട്ടൂര്‍ (പാത്തോളജി ഡിപ്പാര്‍ട്ട്‌മെന്റ്), സ്വസ്തി ഫൗണ്ടേഷന്‍ ട്രസ്റ്റിമാരായ ശ്രീ. ജി. ഗോപിനാഥ് ഐ പി എസ്, ശ്രീമതി. വി. കാര്‍ത്ത്യായനി, ഡോ. ദേവി മോഹന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഏറ്റവും പുതിയ ഡയഗ്‌നോസ്റ്റിക് പുരോഗതികളും കാന്‍സര്‍ നേരത്തെ കണ്ടെത്തുമ്പോള്‍ കൊടുക്കേണ്ട പിന്തുണയുടെ പങ്കും കാന്‍സര്‍ പ്രതിരോധത്തില്‍ സജീവമാകാന്‍ പ്രചോദനം നല്‍കുകയും ചെയുന്ന കാര്യങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിരുന്നു. വിവിധ വകുപ്പുകളുടെ മാനേജര്‍മാരും മറ്റ് ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.

Exit mobile version