മമ്മൂട്ടിയുടെ ജന്മദിനത്തിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ശ്രീചിത്രാ ഹോമിൽ സംഘടിപ്പിച്ച ചടങ്ങില്‍ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഗാനം ആലപിച്ചു. മഹാനടൻ മമ്മൂട്ടിയ്ക്ക് ആയുരാരോഗ്യ സൗഖ്യനേർന്നു സംസാരിച്ചശേഷമാണ് സനിത്ത് ഗാനം ആലപിച്ചത്.മന്ത്രി വി ശിവൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മുന്‍ മന്ത്രി വി എസ് ശിവകുമാർ,ചലച്ചിത്ര നിർമ്മാതാക്കളാ ജി സുരേഷ്കുമാർ, രഞ്ജിത്ത്, രാകേഷ്,സംവിധായകൻ ടി എസ് സുരേഷ് ബാബു, മമ്മൂട്ടി ഫാൻസ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി വള്ളക്കടവ് നിസാം എന്നിവർ ജന്മദിനാശംസകൾ അർപ്പിച്ചു സംസാരിച്ചു ചടങ്ങിൽ മന്ത്രി കുട്ടികളോടൊപ്പം കേക്കും മുറിക്കുകയും ചെയ്തു.

