Site icon Janayugom Online

ചെണ്ടുമല്ലി പൂങ്കാവനമായി പഴശ്ശി പാർക്ക്

park

വീര പഴശ്ശിയുടെ പോരാട്ടങ്ങളാല്‍ ചുവന്ന പ്രകൃതി രമണീയത കൊണ്ട് അനുഗ്രഹീതമാണ് വയനാട് മാനന്തവാടിയിലെ പഴശ്ശി പാർക്ക്. ഇന്ന് വിരിഞ്ഞു പുഞ്ചിരി തൂകി നിൽക്കുന്ന ചെണ്ടുമല്ലി പൂക്കളുടെ സാന്നിധ്യം കൊണ്ടും പാർക്ക് ശ്രദ്ധ നേടുന്നു.അഞ്ച് ഏക്കറോളം ഭൂവിസ്തൃതിയുള്ള പാർക്കിലെ ഒരു ഏക്കറോളം സ്ഥലത്താണ് ചെണ്ടുമല്ലി പൂക്കളുടെ ഉദ്യാനം. ഓറഞ്ചും ഇളംമഞ്ഞയും നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കളുടെ നീണ്ട നിര പാർക്കിലെത്തുന്ന സഞ്ചാരികൾക്കും വഴിയാത്രക്കാര്‍ക്കും മനോഹരമായ കാഴ്ചയാകുന്നു.

മൂന്നുമാസം മുമ്പ് ഗുണ്ടൽപേട്ടയിൽ നിന്ന് കൊണ്ടുവന്ന ചെണ്ടുമല്ലിയുടെ ഹൈബ്രീഡ് വിത്തുകളാണ് പാകിയത്. പാർക്കിലെ ജീവനക്കാരുടെ മൂന്നുമാസത്തെ പ്രയത്നത്തിന്റെ ഫലമായിട്ടാണ് ഇന്ന് പൂക്കൾ പ്രഭ ചൊരിയുന്നത്. ചെണ്ടുമല്ലിക്ക് പുറമെ ബോഗൺവില്ല, കാൻഡിൽ ഫ്ലവർ, റോസ് തുടങ്ങിയ പുഷ്പങ്ങളും ഉദ്യാനത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഡിടിപിസിയുടെ തനത് ഫണ്ടുപയോഗിച്ചാണ് പാർക്കിലെ ഉദ്യാനത്തിന്റെ പരിചരണ പ്രവൃത്തികൾ നടത്തുന്നത്. ഉദ്യാനം കൂടി ഒരുങ്ങിയതോടെ വ്ലോഗർമാരുടെ ഇഷ്ടകേന്ദ്രം കൂടിയായി പഴശ്ശി പാർക്ക് മാറി. ഒരു ഏക്കറിൽ കൂടി ഉദ്യാനം ഒരുക്കി പാർക്കിനെ കൂടുതൽ മനോഹരമാക്കാൻ ഒരുങ്ങുകയാണ് ജീവനക്കാർ. 

Eng­lish Sum­ma­ry: Pazhas­si Park as Chen­du­malli Poonkavanam

You may also like this video

Exit mobile version