Site iconSite icon Janayugom Online

പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണം; പ്രോസിക്യൂഷൻ കോടതിയെ സമീപിക്കും

മതവിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിക്കും. ജാമ്യ വ്യവസ്ഥകൾ ലംഘിച്ച പ്രസ്താവനകൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് തീരുമാനം. ജാമ്യം അനുവദിച്ചുള്ള വിധിപ്പകർപ്പ് കിട്ടിയശേഷം സെഷൻസ് കോടതിയിലോ ഹൈക്കോടതിയിലോ അപ്പീൽ നൽകാനും പ്രോസിക്യൂഷൻ ആലോചിക്കുന്നുണ്ട്.

ഞായാറാഴ്ച പി സി ജോർജിനെ ഹാജരാക്കിയപ്പോൾ പ്രോസിക്യൂഷനെ കേൾക്കാതെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇടക്കാല ജാമ്യമാണ് അനുവദിച്ചിരുന്നതെങ്കിൽ അടുത്ത ദിവസം കേസ് പരിഗണിക്കുമ്പോൾ പ്രോസിക്യൂഷന് തങ്ങളുടെ വാദമുഖം അവതരിപ്പിക്കാൻ അവസരം കിട്ടുമായിരുന്നു. ഈ കേസിൽ അതുണ്ടായില്ല.

സമൂഹത്തിൽ പ്രത്യാഘാതമുണ്ടാക്കുന്ന പ്രസംഗമാണ് പി സി ജോർജ് നടത്തിയത്. ഇത് കണക്കിലെടുക്കാതെ സാധാരണ കേസുകൾ പരിഗണിക്കുന്നതിന് തുല്യമായാണ് കേസ് പരിഗണിച്ചത്. ഇത്തരം കേസുകളിൽ പ്രോസിക്യൂഷനെ കേൾക്കണമെന്ന് ഹൈക്കോടതിയുടെ ആഭ്യന്തര സർക്കുലർ നിലവിലുണ്ടെന്ന വാദവും പ്രോസിക്യൂഷൻ ഉയർത്തും.

താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും പരാമർശങ്ങൾ തിരുത്തില്ലെന്നും ആയിരുന്നു ജാമ്യം കിട്ടി പുറത്തുവന്ന പി സി ജോർജിന്റെ പ്രതികരണം. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാകും മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നൽകുക.

Eng­lish summary;PC George’s bail should be can­celed; The pros­e­cu­tion will approach the court

You may also like this video;

Exit mobile version