Site iconSite icon Janayugom Online

പാക് ക്രിക്കറ്റിൽ അച്ചടക്ക നടപടി; താരങ്ങള്‍ക്ക് 50 ലക്ഷം പിഴ!

2026 ടി20 ലോകകപ്പ് സെമി ഫൈനൽ കാണാതെ പുറത്തായതോടെ പാക് താരങ്ങള്‍ക്കെതിരെ കടുത്ത സാമ്പത്തിക നടപടിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ടൂർണമെന്റിൽ ദയനീയ പ്രകടനം കാഴ്ചവച്ച സ്ക്വാഡിലെ ഓരോ അംഗത്തിനും 50 ലക്ഷം പാകിസ്ഥാനി രൂപ (ഏകദേശം 16 ലക്ഷം ഇന്ത്യൻ രൂപ) വീതം പിഴ ചുമത്താൻ പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ഉത്തരവിട്ടതായി റിപ്പോര്‍ട്ട്.

‘വിജയിക്കുമ്പോൾ താരങ്ങൾക്ക് വലിയ ബോണസുകൾ നൽകുന്നുണ്ടെങ്കിൽ, അടിസ്ഥാന ലക്ഷ്യങ്ങൾ പോലും നേടാനാവാത്ത പരാജയങ്ങളിൽ അവർ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടുക തന്നെ വേണം’ എന്ന് ബോർഡ് വൃത്തങ്ങൾ അറിയിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ചിരവൈരികളായ ഇന്ത്യയോട് 61 റൺസിന് പരാജയപ്പെട്ടപ്പോൾത്തന്നെ പിഴ ചുമത്താനുള്ള പ്രാഥമിക തീരുമാനത്തിൽ ചെയർമാൻ എത്തിയിരുന്നു. സൂപ്പർ 8 ഘട്ടത്തിലും പാകിസ്ഥാന് കരകയറാനായില്ല. മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയിക്കാനായത്.

Exit mobile version