ലോകത്ത് ഏറ്റവും സമാധാനം ഐസ്‌ലാന്‍ഡിലെന്ന് ലോക സമാധാന സൂചിക (ജിപിഐ). പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 116-ാമതാണ്. ഓസ്ട്രേലിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്റ് പീസ് (ഐഇപി) ആണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
ആഭ്യന്തര-അന്താരാഷ്ട്ര സംഘര്‍ഷം, സാമൂഹിക സുരക്ഷയും സംരക്ഷണവും, സൈനികപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് ജിപിഐ സ്കോര്‍ കണക്കാക്കുന്നത്. ആഭ്യന്തര സംഘര്‍ഷങ്ങളുടെ എണ്ണം, സമയദൈര്‍ഘ്യം, സംഘടിത കലാപങ്ങളെ തുടര്‍ന്നുണ്ടായ മരണങ്ങള്‍, രാഷ്ട്രീയ അസ്ഥിരത, തടവിലടക്കപ്പെടുന്നവരുടെ എണ്ണം തുടങ്ങി വിവിധ ഘടകങ്ങളും വിശകലനത്തില്‍ പരിഗണിക്കും. ഒന്നുമുതല്‍ അഞ്ചുവരെയാണ് ജിപിഐ മാര്‍ക്ക്, ഇതില്‍ ഏറ്റവും കുറവ് ലഭിക്കുന്ന രാജ്യത്താണ് ഏറ്റവും കൂടുതല്‍ സമാധാനമുള്ളതായി കണക്കാക്കുന്നത്.
1.112 മുതല്‍ 1.427 സ്കോര്‍ വരെയാണ് ഒന്നു മുതല്‍ 10 വരെ സ്ഥാനങ്ങളിലെത്തിയ രാജ്യങ്ങള്‍ നേടിയിരിക്കുന്നത്. ഐസ്‌ലാന്‍ഡിന് പിന്നാലെ അയര്‍ലാന്‍ഡ് (1.303), ഓസ്ട്രിയ (1.313) എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ന്യൂസിലാന്‍ഡ് (1.323), സിംഗപ്പൂര്‍ (1.323), സ്വിറ്റ്സര്‍ലാന്‍ഡ് (1.35), പോര്‍ച്ചുഗല്‍ (1.372), ഡെന്മാര്‍ക്ക് (1.382), സ്ലോവേനിയ (1.395), മലേഷ്യ (1.427) എന്നീ രാജ്യങ്ങളും പട്ടികയില്‍ ഇടംപിടിച്ചു. ഇന്ത്യയുടെ സ്കോര്‍ 2.319 ആണ്. സമാധാനമൊട്ടുമില്ലാത്ത രാജ്യമായി കണ്ടെത്തിയിരിക്കുന്നത് യെമനാണ്. 3.397 ആണ് സ്കോര്‍.
English Summary: Neither do the Indians; Peace is the most in Iceland
You may also like this video