Site iconSite icon Janayugom Online

പീച്ചി ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും; മണലി, കരുവന്നൂർ തീരങ്ങളില്‍ ജാഗ്രത

പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ ഷട്ടറുകൾ തുറക്കും. രാവിലെ ഒൻപത് മണി മുതൽ കെ എസ് ഇ ബി ചെറുകിട വൈദ്യുതി ഉത്പാദന നിലയം/ റിവർ സ്ലൂയിസ് വഴി വെള്ളം തുറന്ന് വിടും. മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽ നിന്നും പരമാവധി 20 സെന്റീമീറ്റർ കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. 

Exit mobile version