Site iconSite icon Janayugom Online

തൃശ്ശൂരില്‍ കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോയ കേസ്: പ്രതിയെ പിടികൂടി

തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പൊലീസ് പിടികൂടി. മുരിയാട് സ്വദേശിനിയെയാണ് കാറിൽ തട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ചത്. യുവതിയെ വല്ലക്കുന്നിൽ വച്ച് കാറിലെത്തിയ യുവാവ് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇടറോഡിൽ കാറിന്റെ വേഗത കുറഞ്ഞപ്പോൾ യുവതി ചാടി രക്ഷപ്പെടുകയായിരുന്നു.

ചാക്കോ ജെ ആലപ്പാട്ട് (31) ആണ് പൊലീസിന്റെ പിടിയിലായത്. പ്രതി തൃശൂർ ഒല്ലൂർ സ്വദേശിയാണ്. സംഭവം നാട്ടുകർ പോലീസിൽ അറിയിച്ചു. ഇതിനെ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതൊരു ഇലക്ട്രിക് കാറാണെന്നും എറണാകുളം ഭാഗത്തേക്കാണ് പോയതെന്നും കണ്ടെത്തി. പിന്നാലെ പോയ പൊലീസ് 50 കിലോമീറ്റർ പിന്നിട്ടാണ് പ്രതിയെ പിടികൂടിയത്. ആലുവക്ക് സമീപം ചെങ്ങമനാട് നിന്നുമാണ് പ്രതിയെ പിടിച്ചത്. തട്ടിക്കൊണ്ടു പോകാനുള്ള കാര്യങ്ങൾ വ്യക്തമല്ല.

Exit mobile version