തൃശൂർ സ്വരാജ് റൗണ്ടില്‍ കെട്ടിടത്തിന്റെ ചില്ല് തകർന്നുവീണ് കാൽനടയാത്രക്കാരന് പരിക്കേറ്റു. ഇരിങ്ങാലക്കുട സ്വദേശി ഗോപാലകൃഷ്ണനാണ് പരിക്കേറ്റത്. ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ഗോപാലകൃഷ്ണന്റെ തലയിലേക്ക് സമീപത്തെ കടയുടെ ഒന്നാം നിലയിൽ നിന്നും ചില്ലുപാളി ഇളകി വീണത്. അവിടെ കെട്ടിടം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. കാലപ്പഴക്കം വന്ന ചില്ലാണ് മുകളില്‍ നിന്ന് തകർന്നു വീണത്. ഗോപാലകൃഷ്ണനെ പ്രദേശവാസികളും ഓട്ടോ തൊഴിലാളികളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊലീസെത്തി ഫുട്പാത്ത് അടച്ചിടുകയും ചെയ്തു. കടയിലെ മറ്റ് ചില്ലുപാളികൾ കൂടി മാറ്റാൻ നിർദേശം നൽകിയതായും പൊലീസ് പറഞ്ഞു.
You may also like this video