തൃശൂര്‍ ദേശീയപാത വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച് രണ്ടുപേർ മരിച്ചു. വാണിയംപാറ കാവന മറ്റത്തിൽ ജോണി (59), രാജു (57) എന്നിവരാണ് മരിച്ചത്. ശനി രാവിലെ എട്ടരയോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം നടന്നത്. വാണിയംപാറ കുളത്തിനോട് ചേർന്ന സർവീസ് റോഡിൻ്റെ നിർമാണം നടക്കുന്നിടത്തു വെച്ചായിരുന്നു അപകടം. സർവീസ് റോഡിൻ്റെ പണികൾ നടക്കുന്നതിനാൽ പ്രധാന വഴിയുടെ അരികിലൂടെ നടന്നു പോവുകയായിരുന്നു. അതിവേഗതയിൽ വന്ന പിക്കപ്പ് വാൻ പിന്നിൽ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കള്ള് കയറ്റി വന്ന പിക്കപ്പ് വാനാണ് അപകടമുണ്ടാക്കിയത്. ഇരുവരെയും തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പിക്കപ്പ് വാൻ ഇടിച്ച് കാൽനടയാത്രക്കാർ മരിച്ചു

