Site icon Janayugom Online

വെല്ലുവിളി ഉയർത്തി മൂന്നാം തരംഗ ഭീഷണി ; പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങൾ വര്‍ധിപ്പിക്കും

മൂന്നാം തരംഗം ഏറെ ബാധിക്കുന്നത് കുട്ടികളെ ആയതിനാൽ പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങൾ വര്‍ധിപ്പിക്കാനും ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താനും നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഓക്‌സിജന്‍ സജ്ജീകരണമുള്ള 490, എച്ച്ഡിയു 158, ഐസിയു 96 വീതം ആകെ 744 കിടക്കകളാണ് കുട്ടികള്‍ക്കായി സജ്ജമാക്കുന്നത്.

870 മെട്രിക് ടണ്‍ ഓക്‌സിജന്‍ കരുതല്‍ ശേഖരമുണ്ട്. നിര്‍മ്മാണ കേന്ദ്രങ്ങളില്‍ 500, കെഎംഎസ്‌സിഎല്‍ അധിക സ്റ്റോക്കായി 80 മെട്രിക് ടണ്‍ വീതവും ആശുപത്രികളില്‍ 290 മെട്രിക് ടണ്‍ ഓക്‌സിജനും കരുതല്‍ ശേഖരമുണ്ട്. 77 മെട്രിക് ടണ്‍ അധികമായി നിര്‍മിക്കാവുന്ന 33 യൂണിറ്റുകൾ തയ്യാറായി വരുന്നു. ഇതില്‍ ഒൻപതെണ്ണം പ്രവര്‍ത്തനസജ്ജമായി. സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന 38 നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 13 മെട്രിക് ടണ്‍ ഓക്‌സിജന്‍ പ്രതിദിനം നിര്‍മ്മിക്കുന്നതിനുള്ള സംവിധാനം സര്‍ക്കാർ നിര്‍ദ്ദേശ പ്രകാരം സ്വകാര്യ ആശുപത്രികളില്‍ സ്ഥാപിച്ചിട്ടുണ്ട്.

താലൂക്ക് തലംമുതലുള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകളും ഐസിയുവും സജ്ജമാക്കി വരുന്നു. വെന്റിലേറ്ററുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. ജില്ലാ ജനറല്‍ ആശുപത്രികളിലെ ഐസിയുകളെ മെഡിക്കല്‍ കോളജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കും.

Eng­lish sum­ma­ry; Pedi­atric treat­ment sys­tems will be enhanced

You may also like this video;

Exit mobile version