ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ധനായ ഡോ കഫീല്‍ ഖാനെ ഉത്തര്‍പ്രദേേശ് സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഗൊരഖ്പൂരിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് നടപടി. 2017ലെ സസ്‌പെന്‍ഷനെതിരെ നിയമപോരാട്ടം തുടരവെയാണ് സര്‍ക്കാര്‍ നടപടി.
ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 63 കുട്ടികള്‍ മരിച്ചിരുന്നു. ഇത് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതില്‍ കഫീല്‍ ഖാന്‍ ഒഴികെ മറ്റ് ഏഴ് പേരെയും യുപി സര്‍ക്കാര്‍ ജോലിയിലേക്ക് തിരിച്ചെടുത്തു. എന്നാല്‍ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചതിന് കഫീല്‍ഖാനെ യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു.
ENGLISH SUMMARY:Pediatrician Dr Kafeel Khan has been sacked by the UP government
You may also like this video