Site iconSite icon Janayugom Online

പെഗാസസ് ചാരവൃത്തി; ഹര്‍ജി ഏപ്രില്‍ 22 ന്

പെഗാസസ് ചാരവൃത്തി കേസുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ഏപ്രിൽ 22ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് വിഷയം പരിഗണനയ്ക്ക് വരുന്നത്. കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, വാദം കേൾക്കൽ ഏപ്രിലിൽ ഷെഡ്യൂൾ ചെയ്യണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

ഇസ്രയേല്‍ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖ പൗരന്മാരുടെയും രാഷ്ട്രീയക്കാരുടെയും അടക്കം ഫോണുകളില്‍ വിവരങ്ങള്‍ ചോര്‍ത്തിയതാണ് സംഭവം. 2022 ഓഗസ്റ്റിലാണ് കേസ് അവസാനമായി പരിഗണിച്ചത്. പെഗാസസ് ഇന്ത്യയില്‍ നിരീക്ഷണത്തിനായി ഉപയോഗിച്ചോ എന്ന് അന്വേഷിക്കാന്‍ സുപ്രീം കോടതി ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.

Exit mobile version