Site iconSite icon Janayugom Online

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്

union ministerunion minister

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്. പശ്ചിമ ബംഗാളിലെ കൂച്ച്‌ ബിഹാറിലേക്ക് പോയ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെയാണ് ദിന്‍ഹട്ടയില്‍ വച്ച് കല്ലേറുണ്ടായത്.
കേന്ദ്രമന്ത്രിയുടെ കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നു. ആക്രമണം നടക്കുമ്പോള്‍ കേന്ദ്രമന്ത്രി ബിജെപിയുടെ പ്രാദേശിക ഓഫീസിലേക്ക് പോകുകയായിരുന്നു. കൂച്ച്‌ ബിഹാറില്‍ നിന്നുള്ള എംപിയാണ് പ്രമാണിക്. 

മന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ഒരു വിഭാഗം ശ്രമിച്ചിരുന്നു. ഇവരെ തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉണ്ടാകുകയായിരുന്നു. മന്ത്രി സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചു എന്നും അക്രമികളെ തടയാന്‍ നടപടി ഉണ്ടായില്ല എന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിന് ശേഷവും തൃണമൂല്‍ കോണ്‍ഗ്രസ് ‑ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ പ്രദേശത്ത് ഏറ്റുമുട്ടി.

ബിഎസ്‌എഫ് നടത്തിയ വെടിവയ്പ്പില്‍ ഗോത്രവിഭാഗക്കാരനായ യുവാവ് കൊല്ലപ്പെട്ടതില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ പ്രമാണിക്കിനെതിരെ മേഖലയില്‍ പ്രതിഷേധം നിലനിന്നിരുന്നു. പ്രമാണികിന് കരിങ്കൊടികള്‍ മാത്രമേ ഇനി കാണാന്‍ കഴിയൂ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി കൂച്ച്‌ ബെഹാറില്‍ നടത്തിയ റാലിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Eng­lish Sum­ma­ry: pelt­ed at Union Home Min­is­ter’s convoy

You may also like this video

Exit mobile version