രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ച 27 പാകിസ്ഥാന് പൗരന്മാരെ റോയൽ ഒമാൻ പൊലീസ് പിടികൂടി. വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ്, കോസ്റ്റ് ഗാർഡ് പൊലീസുമായും സുഹാറിലെ സ്പെഷൽ ടാസ്ക്ഫോഴ്സ് പൊലീസ് യൂനിറ്റുമായും സഹകരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം നിയമനടപടികൾ പൂർത്തിയാക്കി വരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾ നിരീക്ഷിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നിയമവിരുദ്ധമായ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ വിവരം അറിയിക്കേണ്ടതാണെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.
നുഴഞ്ഞു കയറ്റം; 27 പാകിസ്ഥാനികൾ പിടിയിൽ
