Site icon Janayugom Online

കാബൂളിലെ യുഎസ് മിസൈല്‍ ആക്രമണം; സൈന്യത്തിനെതിരെ നടപടിയില്ലെന്ന് പെന്റഗണ്‍

കാബൂളില്‍ അമേരിക്കന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ മരിച്ച സംഭവത്തില്‍ സൈനീകര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ എതിരെ നടപടിയെടുക്കില്ലെന്ന് പെന്റഗണ്‍. വ്യോമാക്രമണം സംബന്ധിച്ച ഉന്നത സമിതിയുടെ റിപ്പോര്‍ട്ട് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പരിശോധിച്ചതായി പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ആര്‍ക്കെങ്കിലു മെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിന് അന്തിമാനുമതി നല്‍കിയതായും കിര്‍ബി പറ‌‌‌ഞ്ഞു. കൈപ്പിഴയെ തുടര്‍ന്നാണ് ആക്രമണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്കന്‍ സേന രാജ്യത്തെ ദൗത്യം അവസാനിപ്പിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് ആക്രമണമുണ്ടായത്. കാബൂള്‍ വിമാനത്താവളത്തില്‍ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ഐഎസ് ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന അഫ്ഗാന്‍ പൗരന്റെ കുടുംബമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

eng­lish sum­ma­ry; Pen­ta­gon says no action against military

you may also like this video;

Exit mobile version