Site icon Janayugom Online

നോട്ടീസ് നൽകാതെ ബുൾഡോസറുകളുമായെത്തി ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കരുത്; ഡൽഹി ഹൈക്കോടതി

യാതൊരു മുന്നറിയിപ്പും കൂടാതെ അതിരാവിലെയോ വൈകുന്നേരങ്ങളിലോ ബുൾഡോസറുകളുമായെത്തി ആളുകളെ അവരുടെ വീടുകളിൽ നിന്ന് ഒഴുപ്പികരുതെന്ന് ഡൽഹി ഹൈക്കോടതി. നോട്ടീസ് നൽകാതെയുള്ള ഒഴിപ്പിക്കൽ ജനങ്ങളെ പൂർണമായും അഭയമില്ലാത്തവരാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഷകർപുർ ചേരി യൂണിയൻ നൽകിയ ഹർജി പരിഗണിക്കവെയാണ് ഡൽഹി ഹൈക്കോടതി ജഡ്ജി സുബ്രമണ്യം പ്രസാദ് ഈ നിർദേശം നൽകിയത്. കഴിഞ്ഞ വർഷം മുൻകൂർ നോട്ടീസ് നൽകാതെ വികസന അതോറിറ്റിയുടെ ഉദ്യോഗസ്ഥർ എത്തി തങ്ങളുടെ മുന്നൂറോളം ചേരികൾ പൊളിച്ചുനീക്കിയെന്ന് യൂണിയന്റെ അഭിഭാഷകർ ഹൈക്കോടതിയെ അറിയിച്ചു. ഷകർപുർ ചേരിയിൽ തൽസ്ഥിതി തുടരാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് യൂണിയൻ ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആളുകളെ ഒഴിപ്പിച്ച് ചേരികൾ പൊളിക്കുന്നതിനുമുമ്പ് അവർക്ക് ബദൽ താമസ സൗകര്യം ഒരുക്കാൻ സമയം അനുവദിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഡൽഹി അർബൻ ഷെൽറ്റർ ഇമ്പ്രൂവ്മെന്റ് ബോർഡുമായി കൂടി ആലോചന നടത്തി മാത്രമേ ചേരികൾ പൊളിക്കാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.

Eng­lish summary;People Can’t Be Evict­ed With Bull­doz­er at Doorstep With­out Notice: Del­hi High Court

You may also like this video;

Exit mobile version