Site icon Janayugom Online

ദാക്ഷായണി വേലായുധനെ പോലുള്ളവരെ ഓര്‍മ്മിക്കണം: പ്രധാനമന്ത്രി

dakshayani

ഭരണഘടനാ നിര്‍മ്മാണസഭയില്‍ അംഗങ്ങമായിരുന്ന ദാക്ഷായണി വേലായുധനെപ്പോലുള്ള വനിതാ സാമാജികരുടെ സംഭാവനകളെക്കുറിച്ച് അപൂര്‍വമായേ ചര്‍ച്ചകള്‍ നടക്കാറുള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സുപ്രീം കോടതിയില്‍ നടന്ന ഭരണഘടനാ ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഇന്ത്യക്ക് 15 വനിതാ അംഗങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ എടുത്തു പറയാവുന്ന വ്യക്തിത്വമായിരുന്നു ദാക്ഷായണീ വേലായുധന്‍. അധ:സ്ഥിത സമൂഹത്തില്‍ നിന്നുള്ള ഇത്തരം സ്ത്രീകളുടെ സംഭാവനകള്‍ വളരെ അപൂര്‍വമായേ ചര്‍ച്ച ചെയ്യപ്പെടുന്നുള്ളൂ. ദളിത്, തൊഴിലാളി വിഷയങ്ങളില്‍ ഇവരുടെ ശക്തമായ ഇടപെടലും സംഭാവനയും മറക്കാവുന്നതല്ല. ദുര്‍ഗാഭായ് ദേശ്മുഖ്, ഹന്‍സാ മേത്ത, രാജ്കുമാരി അമൃത് കൗര്‍ എന്നിവരെയും പ്രധാനമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. 

സമത്വം, ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ വിശദമായി മനസിലാക്കാന്‍ യുവജനങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ഭരണഘടനയെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കേണ്ടതുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, കേന്ദ്ര നിയമ‑നീതി മന്ത്രി കിരണ്‍ റിജിജു, സുപ്രീം കോടതി ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് അബ്ദുള്‍ നസീര്‍, നിയമ‑നീതി സഹമന്ത്രി എസ് പി ബാഗേല്‍, അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Peo­ple like Dak­shayan Velayud­han should be remem­bered: Prime Minister

You may like this video also

Exit mobile version