Site icon Janayugom Online

യുദ്ധത്തിനെതിരെ മോസ്കോയിൽ ജനങ്ങളുടെ പ്രതിഷേധം

ഉക്രെയ്ൻ അധിനിവേശത്തെ അപലപിച്ച് റഷ്യയിലുള്‍പ്പെടെ വൻ പ്രതിഷേധം. തലസ്ഥാനമായ മോസ്കോയിലും മറ്റ് റഷ്യന്‍ നഗരങ്ങളിലും യുദ്ധവിരുദ്ധ പ്രകടനങ്ങളുമായി ജനങ്ങള്‍ തെരുവിലിറങ്ങി. ടോക്കിയോ മുതൽ ടെൽ അവീവ്, ന്യൂയോർക്ക് വരെയുള്ള നഗരങ്ങളിലെ റഷ്യൻ എംബസികൾക്ക് പുറത്ത് പ്രതിഷേധക്കാർ അണിനിരന്നു. റഷ്യയിലെ 54 നഗരങ്ങളിലായി 1,745 പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ 957 അറസ്റ്റും മോസ്കോയിൽ നിന്നാണ്.

സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലും മോസ്‌കോയിലുമാണ് ഏറ്റവുമധികം യുദ്ധ വിരുദ്ധ പ്രതിഷേധങ്ങള്‍ നടക്കുന്നത്. സംഘടിതമായി നടന്ന പ്രതിഷേധങ്ങളെയെല്ലാം ഭരണകൂടം അടിച്ചമര്‍ത്തി നേതാക്കളെ ജയിലിലാക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചും ഭരണകൂടത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ റഷ്യന്‍ ജനത ഉന്നയിക്കുന്നുണ്ട്.

eng­lish sum­ma­ry; Peo­ple protest in Moscow against the war

you may also like this video;

Exit mobile version