Site iconSite icon Janayugom Online

പണം കടത്തിയത്​ സംബന്ധിച്ച്​ നുണ പറയുന്നവരെ നുണ പരിശോധനക്ക്​ വിധേയരാക്കണം: എം വി ഗോവിന്ദൻ

പാലക്കാട്ട് ട്രോളി ബാഗിൽ പണം കടത്തിയത്​ സംബന്ധിച്ച്​ നുണ പറയുന്നവരെ നുണ പരിശോധനക്ക്​ വിധേയരാക്കണമെന്ന്​ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തൃശൂരിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ്​ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും കൂട്ടരും പറഞ്ഞതെല്ലാം കളവാണെന്ന്​ ബോധ്യപ്പെട്ടു. കളവ്​ പറയാൻ രാഹുൽ എത്ര പാടുപെട്ടു. താൻ കോഴിക്കോട്ടുണ്ട്​ എന്ന്​ പുലർച്ചെ രണ്ട്​ മണിക്ക്​ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

അങ്ങനെയൊരു സമയത്ത്​ ആരെങ്കിലും താൻ എവിടെയു​ണ്ടെന്ന്​ പറയണോ? പാലക്കാട്ടില്ലെന്ന്​ വരുത്താനാണ്​ അത്​ ചെയ്തത്​. ദൃശ്യത്തിൽ രാഹുൽ പാലക്കാട്ടുണ്ടെന്ന്​ വ്യക്തമാവുകയും ചെയ്തു. പറഞ്ഞ കളവ്​ ഓരോന്നായി പുറത്തായി​. സാധാരണ അന്വേഷണമല്ല, സമഗ്ര അന്വേഷണം വേണം. കുമ്പളം കട്ടവനെപ്പോലെയാണ്​ ന്യായീകരണം. പൊലീസിന്​ വീഴ്ചയാണോ നേട്ടമാണോ എന്നല്ല നോക്കേണ്ടത്​. കള്ളപ്പണ ഒഴുക്ക്​ തടയണം. സിപിഎം പാലക്കാട്​ ജില്ല സെക്രട്ടറി പരാതി കൊണ്ടുത്തിട്ടുണ്ട്​. ബിജെപിയും കോൺഗ്രസും കേരളത്തിലടക്കം കള്ളപ്പണം ഒഴുക്കുന്നുണ്ട്​. ബിജെപിക്കെതിരെ ഇത്തരത്തിൽ വസ്തുതയുള്ള എന്തെങ്കിലും വന്നാൽ അതിലും പരാതി കൊടുക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Exit mobile version