രാത്രി ഏറെ വൈകി ഉറങ്ങുന്നവര്‍ വേഗം മരിക്കാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങള്‍. ക്രോണോബയോളജി ഇന്റർനാഷണൽ ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇക്കാര്യമുള്ളത്. നേരത്തെ ഉറങ്ങുന്നവരെക്കാള്‍ വേഗത്തില്‍ താമസിച്ചുറങ്ങുന്നവര്‍ മരിക്കുമെന്ന് പ്രസിദ്ധീകരണത്തില്‍ പറയുന്നു. 23,000 പേരുടെ വിവരങ്ങള്‍ ക്രോഡീകരിച്ചാണ് പഠനം നടത്തിയത്. ഉറക്കത്തിന്റെ ദൈർഘ്യവും രാത്രി ഷിഫ്റ്റ് ജോലിയും ആരോഗ്യത്തെ ബാധിക്കുന്നു എന്നതിന് നിരവധി തെളിവുകൾ ഉണ്ടെന്നും പഠനത്തില്‍ പറയുന്നു.
രാത്രി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നവരിലും ഇത്തരത്തില്‍ മരണം നേരത്തെയാകാനുള്ള സാധ്യതയുണ്ട്. 1981 മുതൽ 2018 വരെ 24 വയസ്സുള്ള 22,976 പുരുഷന്മാരെയും സ്ത്രീകളെയുമാണ് പഠനത്തിന് വിധേയരാക്കിയത്. ഇതിനുപുറമെ ലഹരിയുടെ ഉപയോഗം, വിദ്യാഭ്യാസം തുടങ്ങിയവയും പഠനത്തില്‍ വിശകലനം ചെയ്തു. പങ്കെടുത്ത 23,000 പേരിൽ 8,700ലധികം പേർ 2018 ആയപ്പോഴേക്കും മരിച്ചുവെന്നും പഠനത്തില്‍ പറയുന്നുണ്ട്.
You may also like this video

