കോവിഡ് പരിശോധന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ഐസിഎംആർ. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധന നടത്തേണ്ടതില്ലെന്നാണ് പുതിയ ചട്ടം. ആഭ്യന്തര യാത്രക്കാർക്ക് പരിശോധന ആവശ്യമില്ല. സംസ്ഥാനാന്തര യാത്രക്കാർക്കും പരിശോധന വേണ്ട. അന്താരാഷ്ട്ര യാത്രക്കാര്‍ മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതി. അടിയന്തര ശസ്ത്രക്രിയകൾക്ക് കോവിഡ് പരിശോധന നിർബന്ധമാക്കരുത്. ലക്ഷണങ്ങൾ ഇല്ലാത്ത മറ്റ് രോഗികൾ ( പ്രസവത്തിന് ഉൾപ്പെടെ എത്തിയവർ) പരിശോധന നടത്തേണ്ടതില്ല. കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും പരിശോധന നടത്തേണ്ടതില്ല. സമ്പർക്ക പട്ടികയിലുള്ള ഗുരുതര രോഗങ്ങൾ ഉള്ളവരോ മുതിർന്ന പൗരന്മാരോ മാത്രം പരിശോധിച്ചാൽ മതിയെന്നും ഐസിഎംആറിന്റെ പുതുക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.
ENGLISH SUMMARY:People without Covid symptoms do not need to be tested
You may also like this video