Site iconSite icon Janayugom Online

ജനക്ഷേമവും രാജ്യതാല്പര്യവും ഉയര്‍ത്തിപ്പിടിക്കണം: രാഷ്ട്രപതി

കക്ഷി രാഷ്ട്രീയത്തിനപ്പുറം ജനക്ഷേമവും രാജ്യതാല്പര്യവും ഉയര്‍ത്തിപ്പിടിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ഗാന്ധിയന്‍ തത്വചിന്തകള്‍ ഉയര്‍ത്തിയാകണം ജനാധിപത്യത്തിന്റെ ക്ഷേത്രമായ പാര്‍ലമെന്റിലെ ചര്‍ച്ചകളെന്ന് അദ്ദേഹം പറഞ്ഞു. പുതിയ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന രാഷ്ട്രപതി അവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രാജ്യത്തിനു ഗുണകരമാകട്ടെ എന്നും അഭിപ്രായപ്പെട്ടു. തന്റെ കാലത്തുണ്ടായ ഭരണപരമായ വെല്ലുവിളികളും സര്‍ക്കാരിന്റെ നേട്ടങ്ങളും രാഷ്ട്രപതി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര മന്ത്രിസഭാംഗങ്ങള്‍, പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാഷ്ട്രപതിക്ക് വിരുന്നു സര്‍ക്കാരം നല്‍കിയിരുന്നു. ഇന്നലെ ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവിന്റെ ഔദ്യോഗിക വസതിയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനും കുടുംബത്തിനും ഉച്ചയ്ക്കു വിരുന്നു നല്‍കി. ഇന്നാണ് രാഷ്ട്രപതി സ്ഥാനത്ത് രാം നാഥ് കോവിന്ദിന്റെ കാലാവധി പൂര്‍ത്തിയാകുന്നത്. പുതിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. 

Eng­lish Summary:People’s wel­fare and nation­al inter­est should be upheld: President
You may also like this video

Exit mobile version