Site iconSite icon Janayugom Online

പെപ്പര്‍ എക്സ് ഏറ്റവും എരിവേറിയ മുളക്

pepperpepper

ലോകത്തെ ഏറ്റവും എരിവേറിയ മുളകിനുള്ള ലോക റെക്കോഡ് പെപ്പര്‍ എക്സിന്. കഴിഞ്ഞ 10 വര്‍ഷമായി കരോലിന റീപ്പര്‍ ചില്ലി എന്നയിനം മുളകിനായിരുന്നു ഈ റെക്കോ‍ഡ്. ദക്ഷിണ കരോലിനയിലെ വിൻത്രോപ്പ് യൂണിവേഴ്സിറ്റിയാണ് സ്കോവില്ലെ ഹീറ്റ് യൂണിറ്റ് പരിശോധന നടത്തിയത്. 

ഹബുനീറോ മുളകുകള്‍ക്ക് സ്കോവില്ലെ ഹീറ്റ് യൂണിറ്റ് 100000 ആണെങ്കില്‍ പെപ്പര്‍ എക്സിന് ഇത് 26.9 ലക്ഷമാണെന്നും പരിശോധനയില്‍ കണ്ടെത്തി. നേരത്തെ റെക്കോഡ് സ്വന്തമാക്കിയിരുന്ന കരോലിന റീപ്പറിന് 16.4 ലക്ഷമാണ് സ്കോവില്ലെ ഹീറ്റ് യൂണിറ്റ്. അമേരിക്കൻ ശാസ്ത്രജ്ഞനായ വില്‍ബര്‍ സ്കോവില്ലെയാണ് 1912ല്‍ മുളകുകളുടെ എരിവ് അളക്കുന്ന സ്കോവില്ലെ ഹീറ്റ് യൂണിറ്റ് വികസിപ്പിച്ചത്. 

പെപ്പര്‍ എക്സ് മുളക് കഴിച്ചാല്‍ മൂന്നര മണിക്കൂറോളം എരിവ് അനുഭവപ്പെടുമെന്നും ഒരു മണിക്കൂറോളം മഴയത്ത് മാര്‍ബിള്‍ തറയില്‍ കിടക്കേണ്ടി വന്നതായും മുളക് വികസിപ്പിച്ച എഡ് ക്യൂരി അവകാശപ്പെടുന്നു. 2013ല്‍ റെക്കോഡ് സ്വന്തമാക്കിയിരുന്ന കരോലിന റീപ്പറും ക്യൂരിയുടെ കണ്ടുപിടിത്തമായിരുന്നു. 

Eng­lish Sum­ma­ry: Pep­per X is the hottest chili

You may also like this video

Exit mobile version