Site icon Janayugom Online

പേരക്ക ബുക്‌സ് സാഹിത്യക്യാമ്പ് സമാപിച്ചു

പേരക്ക ബുക്‌സ് സംഘടിപ്പിച്ച സംസ്ഥാന സാഹിത്യക്യാമ്പ് എഴുത്തുപുര കാപ്പാട് സമാപിച്ചു. വിവിധ ജില്ലയിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 60 പേരായിരുന്നു ക്യാമ്പ് അംഗങ്ങൾ. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പേരക്ക മൂന്നാമത് സാഹിത്യ അവാര്‍ഡ് കവി പി കെ ഗോപി വിതരണം ചെയ്തു. അബ്ദുല്ല പേരാമ്പ്ര, സിബിജോണ്‍ തൂവല്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന വലിയ വിദ്യയുടെ പേരാണ് കലയെന്ന് പി കെ ഗോപി പറഞ്ഞു. ചടങ്ങ് കവി മേലൂര്‍ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കേയില്‍ അധ്യക്ഷയായി. 

വൈസ് പ്രസിഡന്റ് ഷീല ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ സുധ സംസാരിച്ചു. തുടര്‍ന്ന് പേരക്ക ബുക്‌സ് പ്രസിദ്ധീകരിച്ച 20 പുസ്തകങ്ങളുടെ പ്രകാശനം നടന്നു. കഥയും കവിതയും വന്ന വഴികളിലേക്ക് കെ.എസ് രതീഷ്, വിമീഷ് മണിയൂര്‍, ആര്യാഗോപി, സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, യു.കെ രാഘവന്‍ മാസ്റ്റര്‍, ഹക്കീം ചോലയില്‍, ബിനേഷ് ചേമഞ്ചേരി, വിനീത മണാട്ട്, മിഥുന്‍കൃഷ്ണ, മുനീര്‍ അഗ്രഗാമി, മുഖ്താര്‍ ഉദരംപൊയില്‍ നയിച്ചു.. അബു ഇരിങ്ങാട്ടിരി മോഡറേറ്ററായി. 

ബിന്ദുബാബു, ആരിഫ അബ്ദുല്‍ ഗഫൂര്‍, കീഴരിയൂര്‍ ഷാജി, കബീര്‍ മുഹസിന്‍, അത്തീഫ് കാളികാവ്, നേതൃത്വം നല്‍കി. പേരക്ക ബുക്‌സ് മാനേജിംഗ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍ സ്വാഗതവും ക്യാമ്പ് കോ ഓഡിനേറ്റര്‍ ശരീഫ് വി കാപ്പാട് നന്ദിയും പറഞ്ഞു.
രണ്ടാം ദിനത്തിൽ യു.കെ കുമാരന്‍ കഥാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. സോമൻ കടലൂർ, ശിവദാസ് പൊയിൽ ക്കാവ്, വി.ടി ജയദേവൻ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സമാപന സമ്മേളനം ഡോ.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം വിതരണം ചെയ്തു. കീഴരിയൂർ ഷാജി, അനിൽ കാഞ്ഞിലശ്ശേരി, നൗഫൽ പനങ്ങാട് സംസാരിച്ചു.

Eng­lish Summary;perakka Books Lit­er­ary Camp concluded
You may also like this video

Exit mobile version