Site iconSite icon Janayugom Online

മുട്ടോളം വെള്ളമുള്ള തോട്ടിൽ മൃതദേഹം കണ്ടെത്തിയത്അർധ നഗ്നയായി; അനുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന്

കോഴിക്കോട് പേരാമ്പ്ര നൊച്ചാട് ദുരൂഹ സാഹചര്യത്തിൽ മരിച്ച അനുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കും. ഇന്നലെ രാവിലെ 11 മണിയോടെയാണ് അല്ലിയോറത്തോട്ടിൽ അർധ നഗ്നയായി അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് വാളൂരിലെ വീട്ടിൽ നിന്നിറങ്ങിയ അനുവിനെ കാണാതായിരുന്നു. കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ പേരാമ്പ്ര പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കാണാതാകുമ്പോൾ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളും മൃതശരീരത്തിൽ ഉണ്ടായിരുന്നില്ല. മുട്ടോളം മാത്രമുള്ള വെള്ളത്തിൽ മുങ്ങി മരിക്കാൻ സാധ്യതയില്ലെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. പേരാമ്പ്ര പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വാളൂര്‍ സ്വദേശിയായ അനുവിന് 26 വയസാണ് പ്രായം.

എട്ടരയ്ക്ക് വാളൂരിലെ സ്വന്തം വീട്ടിൽ നിന്നിറങ്ങിയ അനുവിനെ പിന്നീട് ബന്ധപ്പെടാനായില്ല. ഭര്‍ത്താവിനെ ആശുപത്രിയിൽ കാണിക്കാനാണ് അനു ഭർതൃ വീട്ടിലേക്ക് പോയത്. ഇതോടെ കുടുംബാംഗങ്ങൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് തോട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ഒരു വര്‍ഷം മുൻപായിരുന്നു അനുവിന്റെ വിവാഹം. ഭര്‍ത്താവ് കൊവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് മൂന്ന് മാസമായി അവശനാണ്. ഇതിനിടെ അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം വാളൂരിലെ സ്വന്തം വീട്ടിലേക്ക് അനു എത്തിയത്. ഇരു വീടുകളിലും കുടുംബ പ്രശ്നങ്ങളൊന്നും യുവതിക്ക് ഇല്ലായിരുന്നുവെന്നും സന്തോഷത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയതെന്നും ബന്ധുക്കൾ പറയുന്നു.

Eng­lish Sum­ma­ry: Per­am­bra women death case
You may also like this video

Exit mobile version