Site iconSite icon Janayugom Online

സ്‌കൂളില്‍ വാഹനങ്ങളുമായി അഭ്യാസപ്രകടനം; മോട്ടോര്‍ വാഹനവകുപ്പ് ശിക്ഷ നടപടികള്‍ സ്വീകരിക്കും

വയനാട് കണിയാമ്പറ്റ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ശിക്ഷ നടപടികള്‍ സ്വീകരിക്കും. കാറിലും,ബൈക്കിലുമായി സ്‌കൂള്‍ ഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥികള്‍ അപകടകരമായി വാഹനമോടിച്ച സംഭവത്തിലാണ് ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചത്.

വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് ചടങ്ങിലായിരുന്നു അഭ്യാസപ്രകടനം. സ്‌കൂള്‍ ഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥികള്‍ അമിത വേഗതയിലും,മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തിലുമാണ്വാഹനമോടിച്ചത്.സ്‌കൂള്‍ അധികൃതരുടെ അനുമതിയില്ലാതെയാണ് സംഭവം. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി സിസിടിവി ക്യാമറകളും,സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Eng­lish Summary:performance with vehi­cles at school; The Depart­ment of Motor Vehi­cles will take puni­tive action
You may also like this video

Exit mobile version