Site icon Janayugom Online

പെരിന്തൽമണ്ണയിലെ ബാലറ്റുപെട്ടി: സംഗതി ഗുരുതരമെന്ന് ഹൈക്കോടതി

പെരിന്തൽമണ്ണയിലെ തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട ബാലറ്റ് പെട്ടി സ്ട്രോങ് റൂമില്‍ നിന്ന് കാണാതായ സംഭവത്തിൽ ആശങ്ക അറിയിച്ച് ഹൈക്കോടതി. ബാലറ്റുകൾ കാണാതായത് അതീവഗുരുതരമായ വിഷയമാണെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം. സംഭവം കോടതി മേൽനോട്ടത്തിലോ തെരഞ്ഞെടുപ്പ് കമ്മിഷനോ അന്വേഷിക്കണം. ബാലറ്റുകൾ ഉദ്യോഗസ്ഥർക്ക് തിരികെ നൽകാനാവില്ല, ഇവ കസ്റ്റഡിയിൽ സൂക്ഷിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹർജി 31ലേക്ക് മാറ്റിയതായി കോടതി അറിയിച്ചു. വോട്ട് പെട്ടി കാണാതായ സംഭവം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹര്‍ജിക്കാരന്‍ കെപിഎം മുഹമ്മദ് മുസ്തഫയാണ് ഹൈക്കോടതിയെ അറിയിച്ചത്. അതേസമയം, ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ കക്ഷി ചേർക്കാനായി അപേക്ഷ നൽകാൻ കോടതി ആവശ്യപ്പെട്ടു. തടസവാദത്തിനും കക്ഷിചേരൽ അപേക്ഷ നൽകാനും നജീബ് കാന്തപുരത്തിന് 10 ദിവസത്തെ സാവകാശം നൽകി. ഹർജി 31ലേക്ക് മാറ്റിയതായി കോടതി അറിയിച്ചു.

അതേസമയം, ബാലറ്റ് പെട്ടി കാണാതായ സംഭവത്തിന് പിന്നാലെ അസാധുവായ വോട്ടുകൾ സാധുവാക്കിയോ എന്ന് സംശയിക്കുന്നതായി നജീബ് കാന്തപുരം എംഎൽഎ പ്രതികരിച്ചു. ബാലറ്റുകൾ കാണാതായ സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ, മലപ്പുറം കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫിസിൽ നിന്ന് കണ്ടെടുത്ത ബാലറ്റ് പെട്ടിയുടെ സീൽ കവർ സുരക്ഷിതമാണെന്ന് റിട്ടേണിങ് ഓഫിസറായ സബ് കളക്ടർ ശ്രീധന്യ സുരേഷ് വ്യക്തമാക്കി. സംഭവത്തില്‍ ട്രഷറി ഓഫീസർ, സഹകരണ ജോയിന്റ് രജസിസ്ട്രാർ, ഈ രണ്ട് ഓഫീസുകളിലെയും മറ്റ് രണ്ട് ഉദ്യോഗസ്ഥർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി.

Eng­lish Sum­ma­ry: perinthal­man­na elec­tion case
You may also like this video

Exit mobile version