Site iconSite icon Janayugom Online

പെരിയ ഇരട്ടക്കൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

periyaperiya

കാസര്‍കോട് പെരിയ ഇരട്ടകൊലക്കേസില്‍ അറസ്റ്റിലായ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച സിബി ഐ അറസ്റ്റു ചെയ്ത സുരേന്ദ്രന്‍, മധു , റെജി , ഹരിപ്രസാദ് , രാജേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം സിജെഎം കോടതി തള്ളിയത്. കേസിലെ സി.ബി.ഐ അന്വേഷണം തടയുന്നതിനു സുപ്രിംകോടതിയെ വരെ സമീപിച്ചവരാണ് പ്രതികളെന്നും ഇവര്‍ക്കു ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളവരാണെന്നും സിബിഐ കോടതില്‍ ബോധിപ്പിച്ചു. കേസില്‍ മുന്‍പു അറസ്റ്റു ചെയ്യപ്പെട്ടവര്‍ക്ക് ഇപ്പോഴും ജാമ്യം അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്കും ജാമ്യം അനുവദിക്കരുതെന്നും ജാമ്യം അനുവദിച്ചാല്‍ വിചാരണയെ ബാധിക്കുമെന്നും സിബിഐ കോടതിയില്‍ ബോധിപ്പിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. 2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍ഗോഡ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്‌ലാല്‍ (24) എന്നിവര്‍ കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് മുന്‍ ഉദുമ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍ അടക്കം 24 പ്രതികള്‍ക്കെതിരെ സിബിഐ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുറ്റപത്രം നല്‍കിയിരുന്നു.

Eng­lish Sum­ma­ry: Periya twin mur­der: Accused bail rejected
You may like this video also

Exit mobile version