ബയോളജിക്കല്‍ ഇ യുടെ കോര്‍ബെവാക്സ് കോവിഡ് വാക്സിന്‍ 12 മുതല്‍ 18 വയസുവരെ ഉള്ളവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വിദഗ്ധ സമിതിയുടെ അനുമതി.
ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) വിദഗ്ധ സമിതിയാണ് വാക്സിന് അനുമതി നല്‍കിയത്. കോവിഡിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച ആര്‍ബിഡി പ്രോട്ടീന്‍ സബ്-യൂണിറ്റ് വാക്സിനാണ് കോര്‍ബെവാക്സ്. നേരത്തെ കോര്‍ബെവാക്സ് മുതിര്‍ന്നവരില്‍ ഉപയോഗിക്കാന്‍ ഡിസംബര്‍ 28ന് ഡിസിജിഐ അംഗീകാരം നല്‍കിയിരുന്നു.
15നും 18നും ഇടയിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കിയ ശേഷം 12 വയസ്സിന് മുകളിലുള്ളവര്‍ക്കും വാക്സിന്‍ നല്‍കാന്‍ തുടങ്ങിയേക്കും. നേരത്തെ കുട്ടികള്‍ക്കുള്ള ഭാരത് ബയോടെക്കിന്റെ കോവാക്സിനും അഹമ്മദാബാദ് ആസ്ഥാനമായുള്ള സിഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്സിനും ഡിസിജിഐ അംഗീകാരം നല്‍കിയിട്ടുണ്ട്.
english summary;Permission for Corbevax
you may also like this video;